COUNT DOWN TO MARS...

                              

Nasa യുടെ Mars explortion program ന്റെ ഭാഗമായാണ് Mars2020 എന്ന Mars rover mission ആരംഭിക്കുന്നത്. പേർസേവരൻസ്  റോവർ നേയും റോബോട്ടിക് ഹെലികോപ്റ്റർ ആയ Inginuity യെയും ചൊവ്വായിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2020 ജൂലായ് 30 ന് വിക്ഷേപിച്ച Mars 2020, 2021 ഫെബ്രുവരി 18 ന് Jezero crater ൽ ഇറങ്ങിയിരിക്കുന്നു. ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നു കണ്ടുപിടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.മരുഭൂ സമാനമായ ഇന്നത്തെ ചൊവ്വയിൽ ജീവൻ ഉണ്ടാവാൻ സാധ്യത ഇല്ല. എന്നാൽ 3.8 ബില്യൺ വർഷങ്ങൾക്കു മുൻപ് ഇന്നത്തേക്കാൾ സാന്ദ്രത ഏറിയ അന്തരീക്ഷമായിരുന്നു ചൊവ്വയ്ക്ക്. അന്ന് ഭൂമിയിലെ പോലെ ചൊവ്വയിലെ ജലം ഒഴുകിയിരുന്നു. എന്നെങ്കിലും ജീവൻ ഉണ്ടായിരുന്നെങ്കിൽ അതു ജല സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ആയിരിക്കണം. ഇവയുടെ biosignature കണ്ടുപിടിക്കുന്നതാണ് പേർസേവരൻസ് ന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് പണ്ടുകാലത്ത് ജല സമൃദ്ധമായ Jazero crater ൽ പേടകം ഇറക്കിയതിന് കാരണവും. തടകത്തിനടുത്തുള ഡെൽറ്റകളിൽ നിന്നു മണ്ണ് ശേഖരിക്കുകയും അത് പ്രത്യേക തരം ക്യാപ്സ്യൂൾ ആക്കി സൂക്ഷിക്കുകയും ചെയുന്നത് പേർസേവരൻസ് ആണ്. പിന്നീട് ഇത്തരത്തിൽ സൂക്ഷിക്കുന്ന വസ്തുക്കൾ എല്ലാം നാസ യും യൂറോപ്യൻ സ്‌പേസ് ഏജൻസി യും ചേർന്ന് നടത്തുന്ന ദൗത്യത്തിലൂടെ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. 

പേർസേവരൻസ് ന്റെ ഒപ്പം തന്നെ നമ്മൾ കേൾക്കുന്ന പേരാണ് inginuity റോബോട്ടിക് ഹെലികോപ്റ്റർ. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോ എന്ന പരിശോദിക്കുകയാണ്  ഇതിന്റെ ലക്ഷ്യം. ഇത് വിജയിക്കുകയാണെങ്കിൽ ആദ്യമായി മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ സ്പേസ് എയജൻസി ആയി നാസ മാറും.

Mars 2020 മിഷൻ നെ പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ send your name to mars എന്ന പരിപാടി നാസ നടത്തുകയുണ്ടായി. ഇതിലൂടെ ഒരുകോടിയിൽ പരം ആളുകൾ പേരുകൾ ശേഖരിക്കുകയും അത് പേർസേവരൻസ് ന്റെ മൈക്രോ ചിപ്പിൽ സൂക്ഷിക്കുകയും ചെയ്‌തിരുന്നു.  കുട്ടികൾക്ക് ശാസ്ത്ര മേഖലയിൽ അവബോധം ഉണ്ടാകുന്നതിനായി 2019 ൽ ഉആഗ്രഹത്തിന് പേര് നൽകുന്നതിനായി കുട്ടികളെ ഉൾകൊള്ളിച്ചു മത്സരം നടത്തിയിരുന്നു. Alex Mather എന്ന 7th grade  വിദ്യാർഥിയാണ് പേർസേവരൻസ് എന്ന പേര് നിർദ്ദേശിച്ചത്. ഈ മത്സരത്തിൽ നിന്നും ലഭിച്ച മറ്റൊരു പേരാണ് റോബോട്ടിക് ഹെലികോപ്റ്റർ ന് നൽകിയത്. 

ഇതുകൂടാതെ പേർസേവരൻസ് ന്റെ ലാൻഡിങ് അനുഭവം count down to mars എന്ന ഹാഷ്ടാഗ് ഉപയോഗിചു സോഷ്യൽ മീഡിയ ൽ പങ്കുവയ്ക്കാനുള്ള അവസരവും നാസ നൽകിയിരുന്നു. പേർസേവരൻസ് ന്റെ ലാൻഡിംഗ് നെ നാസ വിശേഷിപ്പിക്കുന്നത് 7 minutes of terror എന്നാണ്. അത്രയ്ക്ക് സങ്കീർണമാണ് ഇതിന്റെ ലാൻഡിംഗ്. പേടകത്തിനോട് ചേർന്ന് ഘടിപ്പിച്ച സോളാർ പാനൽ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ ചൊവ്വയിലേക് കടക്കുന്നതോടെ ഈ പാനൽ വേർപെടുന്നു. പിന്നീട് പേടകം തന്നെയാണ് പേടകത്തെ നിയന്ത്രിക്കുന്നത്. Terrain relative navigator എന്ന സംവിധാനം ഉപയോഗിച്ചാണ് ചെറിഞ്ഞതും അപകടകരവുമായ സ്ഥലങ്ങൾ ഒഴിവാക്കി പേടകം ലാൻഡ് ചെയുന്നത്. Sky crain ഉയയോഗിച്ചാണ് പേടകം ഉയരിതലത്തിൽ ഇറങ്ങുന്നത്. നാസയുടെ തന്നെ ക്യൂരിയോസിറ്റി റോവരിൽ ഈ സംവിധാനം വിജയിച്ചിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്ന് ഉപരിതലത്തിൽ എത്തുന്ന സമയം, 7 മിനുട്ട്. ഇതിനെയാണ് നാസ 7 minutes of terror എന്ന് വിശേഷിപ്പിച്ചത്. 

ചൊവ്വായിലിറങ്ങിയത്തിന് പിന്നാലെ ചുവന്ന ഗ്രഹത്തിന്റെ 2 ചിത്രങ്ങളും പേർസേവരൻസ് പങ്കുവെച്ചു കഴിഞ്ഞു. ഇന്ത്യക്ക് അഭിമാനിക്കാവുന്ന ചിലതും ഈ ദൗത്യത്തിൽ ഉണ്ട്. ഇബ്‌ദിൻ വംശജയായ ഡോ. സ്വാതി മോഹനാണ് പേർസേവരൻസ് മിഷന്റെ ഗൈഡലൈൻ ആൻഡ് ഡയറക്ഷൻ ഓപ്പറേഷൻസിന് നേതൃത്വം നല്കിയിരുന്നത്. ദൗത്യം വിജയിച്ചത് ലോകം അരിഞ്ഞതും സ്വാതിയുടെ ശബ്ദത്തിലൂടെ ആയിരുന്നു. അറിവുതേടിയുള്ള മനുഷ്യന്റെ യാത്രകളിൽ ഒരു മുതൽകൂട്ടായിരിക്കും പേർസേവരൻസ് ന്റെ വിജയം.

Popular Posts